2025 മെയ് 15്ന് അഴീക്കോട് യൂണിറ്റ് കുട്ടികൾക്കായി വർണ്ണ കൂടാരം എന്ന പേരിൽ ബലോൽസവം സംഘടിപ്പിച്ചു.
അഴീക്കോട് ജെട്ടി IMUPS സ്കൂളിലാണ് പരിപാടികൾ നടന്നത്. യൂണിറ്റ് പ്രസിഡൻ്റ് നൗഷാദ് കൈതവളപ്പിലിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കൊടുങ്ങല്ലൂർ രാരoഗ് തീയേറ്റർ ഫോർ എഡ്യൂക്കേഷൻ പ്രവർത്തകരായ അച്ചു, യശ്വന്ത്, ദേവനന്ദ എന്നിവർ പാട്ടും,കളികളുമായി കുട്ടികളെ ആകർഷിച്ചു.
ശാസ്ത്രാവബോധം ഉൾകൊള്ളുന്ന ഏതാനും വിഷയങ്ങൾ എൻ.സി. പ്രശാന്ത് അവതരിപ്പിച്ചു.
മേഖല പ്രവർത്തകരായ ശശികല, കിഷോർ ബാബു, എൻ.വി. ഉണ്ണി കൃഷ്ണൻ, ഉമ്മർ മേത്തല എന്നിവർ ക്യാമ്പ് സന്ദർശിച്ചു.