Thursday, May 15, 2025

ബലോത്സവം അഴീക്കോട് യൂണിറ്റ്.

  2025 മെയ് 15്ന് അഴീക്കോട് യൂണിറ്റ് കുട്ടികൾക്കായി വർണ്ണ കൂടാരം എന്ന പേരിൽ ബലോൽസവം സംഘടിപ്പിച്ചു.

അഴീക്കോട് ജെട്ടി IMUPS സ്കൂളിലാണ് പരിപാടികൾ നടന്നത്. യൂണിറ്റ് പ്രസിഡൻ്റ് നൗഷാദ് കൈതവളപ്പിലിൻ്റെ  നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കൊടുങ്ങല്ലൂർ രാരoഗ് തീയേറ്റർ ഫോർ എഡ്യൂക്കേഷൻ പ്രവർത്തകരായ അച്ചു, യശ്വന്ത്, ദേവനന്ദ എന്നിവർ പാട്ടും,കളികളുമായി കുട്ടികളെ ആകർഷിച്ചു.

ശാസ്ത്രാവബോധം  ഉൾകൊള്ളുന്ന ഏതാനും വിഷയങ്ങൾ എൻ.സി. പ്രശാന്ത് അവതരിപ്പിച്ചു.

മേഖല പ്രവർത്തകരായ ശശികല, കിഷോർ ബാബു, എൻ.വി. ഉണ്ണി കൃഷ്ണൻ, ഉമ്മർ മേത്തല എന്നിവർ ക്യാമ്പ് സന്ദർശിച്ചു.






Wednesday, April 30, 2025

സംവാദ പരിപാടി.

 മേഖല കമ്മിറ്റി തീരുമാന പ്രകാരം ഈ വർഷം സംഘടിപ്പിക്കാൻ  ഉദ്ദേശിക്കുന്ന സംവാദ പരിപാടിയുടെ ഉദ്ഘാടന ക്ലാസ്സ് _ ആശ പ്രവർത്തകർ _ സാമൂഹിക ആരോഗ്യത്തിൻ്റെ ജനകീയ മുഖം എന്ന വിഷയത്തിൽ നടന്നു.

ഏപ്രിൽ 10 ന് ഓൺലൈനായി ആർദ്രം നോഡൽ ഓഫീസർ ശ്രീജിത് എച്ച് ഹരിദാസ് സംസാരിച്ചു.

ആശ പ്രവർത്തകരുടെ യോഗ്യത,ചുമതലകൾ, പ്രതിഫലം, അതിൻ്റെ മാനദണ്ഡം എന്നിങ്ങനെ വിശദമായ അവതരണം നടന്നു. തുടർന്ന് ചർച്ചകൾ നടക്കുകയുണ്ടായി.

 

മേഖല സമ്മേളനം

 *കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാ സമ്മേളനം 2025 മാർച്ച് 22 ,23 തീയതികളിൽ നടന്നു*









 മാർച്ച് 22 ശനിയാഴ്ച ഓൺലൈനായി

ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചത്  ക്യൂൻസ് യൂണിവേഴ്സിറ്റി (ബെൽ ഫാസ്റ്റ് ,യു.കെ) യിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ പി. ദീപക് ആയിരുന്നു. നിർമ്മിത ബുദ്ധിയും നൈതികതയും_ എന്ന വിഷയത്തിൽ അദ്ദേഹം വിഷയാവതരണം നടത്തി.

നിർമ്മിത 

 ബുദ്ധിയുടെ കാലത്ത് വളരെ അവധാനതയോട് കൂടിയുള്ള തെരഞ്ഞെടുപ്പുകളും ,സാങ്കേതികവിദ്യയുടെ ഉപയോഗവും വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി . തുടർന്ന് ചർച്ചയിൽ സുജൻ പുപ്പത്തി, എൻ ആർ രമേഷ് ബാബു ,ശശികുമാർ, എംആർ സുനിൽദത്ത് എന്നീവർ പങ്കെടുത്തു.


സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് മേഖലാ പ്രസിഡൻറ് ശ്രീ കെ .കെ ഉണ്ണികൃഷ്ണൻ ആയിരുന്നു .

മേഖലയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എ .ബി മുഹമ്മദ് സഗീര്‍ അവതരിപ്പിച്ചു .



വരവ് ചെലവ് കണക്കുകൾ ട്രഷറർ പി .ആർ ബിന്ദു അവതരിപ്പിച്ചു .

തുടർന്ന് മേഖല ഇന്റേണൽ ഓഡിറ്റർ ഏ.ഏ കിഷോർ ബാബു ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഓസിറ്റ് വിശദികരണം നൽകി.


സമ്മേളനത്തിന്  മേഖലാ ജോയിൻ്റ് സെക്രട്ടറി അജിത പാടാരിൽ സ്വാഗതമാശംസിച്ചു . സമ്മേളന കാലയളവിൽ നമ്മെ വിട്ടു പോയ പരിഷത് പ്രവർത്തകരായ ശാന്ത ടീച്ചർ, സീനത്ത് ടീച്ചർ, മറ്റ് വ്യക്തികൾക്കും മേഖലാ വൈസ് പ്രസിഡൻറ് പ്രൊഫ. കെ അജിത അനുശോചനം രേഖപ്പെടുത്തി.



 പ്രവർത്തന റിപ്പോർട്ടിന്റെയും വരവ് ചെലവ് കണക്കുകളുടെയും അവതരണത്തിനു ശേഷം ഒന്നാം ദിവസത്തെ സമ്മേളന നടപടികൾ സമാപിച്ചു .

യോഗത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചത് മേഖലാ കമ്മിറ്റി അംഗo എൻ.വി ഉണ്ണികൃഷ്ണൻ ആയിരുന്നു.


ഒന്നാം ദിവസത്തെ പങ്കാളിത്തം


എറിയാട്                4

കൊടുങ്ങല്ലൂർ     10

പൂല്ലുറ്റ്                    13

മേത്തല                   7

എടവിലങ്ങ്            4

അഴീക്കോട്           2   

പൊയ്യ                     4

ജില്ല                          1

മറ്റുള്ളവർ              6


ആകെ                  51

        



രണ്ടാം ദിവസത്തെ സമ്മേളന നടപടിക്രമങ്ങൾ കൊടുങ്ങല്ലൂർ യൂണിറ്റ് പ്രദേശത്തെ തണ്ടാംകുളം അറക്കത്താഴം എസ്എൻഡിപി ഹാളിൽ വച്ചാണ് നടന്നത്. 



പുല്ലൂറ്റ് യൂണിറ്റ് പ്രസിഡൻറ് എ . എ.കിഷോർ ബാബു ആലപിച്ച പരിഷദ് ഗാനത്തോടെയാണ് രണ്ടാം ദിവസത്തെ പരിപാടികൾ ആരംഭിച്ചത്. 




മേഖലാ പ്രസിഡന്റ് ശ്രീ കെ കെ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സംഘാടകസമിതി ചെയർമാൻ ശ്രീ ബാബു കളത്തേരി സ്വാഗതം പറഞ്ഞു. 

പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ശ്രീമതി ടി കെ മീരാഭായ് സംഘടനാ രേഖയുടെ അവതരണം നടത്തി. 




പുതിയ കാലഘട്ടത്തിലെ സംഘടന പ്രവർത്തനം ഏത് രീതിയിലാകണമെന്നും സംഘടനയുടെ അടിസ്ഥാന  ഘടകമായ യൂണിറ്റുകളെ ശക്തിപ്പെടുത്തിക്കൊണ്ട് സംഘടനാ പ്രവർത്തനം സജീവമാക്കാനുള്ള ഇടപെടൽ നടത്തണമെന്നും സംഘടന രേഖയുടെ ഭാഗമായി ചൂണ്ടിക്കാണിക്കുകയുണ്ടായി.



തുടർന്ന് ഒന്നാം ദിവസം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്റെയും വരവ് ചെലവ് കണക്കുകളുടെയും ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ച നടന്നു. 

യൂണിറ്റ് അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾ ആയിരുന്നു അംഗങ്ങൾ റിപ്പോർട്ടും വരവ് ചെലവും ചർച്ച ചെയ്തു അവതരിപ്പിച്ചു. 


ചർച്ചക്ക് ശേഷം യൂണിറ്റിൽ നിന്ന് റിപ്പോർട്ട് ചെയ്തവർ


പുല്ലറ്റ്   - സി.വി. ഉണ്ണികൃഷ്ണൻ

കൊടുങ്ങല്ലൂർ - പി.കെ സത്യശീൻ

എറിയാട്       - പി.ടി.ശിവരാമൻ

അഴീക്കോട്  - പി.എ മുഹമ്മദ് റാഫി

എടവിലങ്ങ് -   ഇ.എഫ് പ്രിൻസ്


അംഗത്വം പുതുക്കുന്നതിൽ കാണിക്കുന്ന അലംഭാവവും അംഗത്വ ഫീസ്  കാണുന്നതും സംഘടന ഗൗരവമായി പരിശോധിക്കണമെന്ന് എല്ലാ ഗ്രൂപ്പിൽ നിന്നും അഭിപ്രായം ഉണ്ടായി.  സംഘടന രേഖ ചർച്ച ചെയ്യതത് 3 ഗ്രൂപ്പായിട്ടാണ്.


 

സംഘടനയ്ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ച ശാസ്ത്രകലാജാഥ ഉള്ളടക്കം കൊണ്ട് സംവേദന ക്ഷമത കൊണ്ടും സാധാരണ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ പ്രയാസമുള്ളതായി  മാറിയതായി ചർച്ചയിൽ അംഗങ്ങൾ അവതരിപ്പിച്ചു 


ഓഡിറ്റ് റിപ്പോർട്ടിൽ കാണിച്ചിട്ടുള്ള ന്യൂനതകളെ സംഘടന ഗൗരവത്തിൽ പരിഗണിക്കുകയും അവ തിരുത്തിക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യണമെന്ന് വിവിധ യൂണിറ്റുകളിൽ നിന്നും ചർച്ചയിൽ പങ്കെടുത്തവർ സൂചിപ്പിക്കുകയുണ്ടായി. 




ഉച്ചഭക്ഷണത്തിനുശേഷം സംഘടനാ രേഖയുടെ ചർച്ചയാണ് നടന്നത്. ഓരോ അംഗത്തിന്റെയും കഴിവുകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് മുന്നേറുമ്പോൾ മാത്രമേ യൂണിറ്റുകൾ ശക്തിപ്പെടുത്തൽ സാധിക്കുകയുള്ളൂ എന്ന് അഭിപ്രായമുയർന്നു. 



വിദ്യാഭ്യാസ മേഖലയിൽ നിലവിൽ സമൂഹം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കിടയിലെ വയലൻസ് കുറയ്ക്കുന്നതിന് ശിക്ഷാനടപടികളിലേക്ക് പോകുന്ന രീതി വേണമെന്ന് വാദം ചിലർ ഉന്നയിക്കുകയുണ്ടായി 



അച്ചടക്കം എന്ന പേരിൽ തികച്ചും പ്രാകൃതമായ ശിക്ഷ നടപടികളിലേക്ക് പോകുന്നതിനു പകരം പുതിയ കാലഘട്ടത്തിലെ വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ പറ്റുന്ന വിധത്തിൽ അധ്യാപകരും ക്ലാസ് മുറികളും രക്ഷിതാക്കളും മാറേണ്ടതുണ്ടെന്ന് അഭിപ്രായവും ഉയർന്നുവന്നു. 




വയോ സൗഹൃദ കൂട്ടായ്മകൾ രൂപീകരിക്കുക അവരുടെ ആരോഗ്യ പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മേത്തല യൂണിറ്റിൽ നിന്നും ശ്രീമതി ലത ഒരു പ്രമേയം അവതരിപ്പിച്ചു .

പ്രമേയത്തിന്റെ ഭാഷ ലളിതമാക്കുകയും കൃത്യമായ പ്രമേയ ആശയം വരുന്ന വിധത്തിൽ കൃത്യതപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്യണമെന്ന് പുല്ലൂറ്റ് യൂണിറ്റിലെ പ്രതിനിധിയായ എൻ . എ.എം.അഷറഫ് ചൂണ്ടിക്കാണിച്ചു. 


ഈ നിർദ്ദേശം പരിഗണിച്ച് പ്രമേയത്തെ കുറച്ചുകൂടി ലളിതമാക്കി അവതരിപ്പിക്കാം എന്ന് തീരുമാനിച്ചു .


വർദ്ധിച്ചു വരുന്ന ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിക്കണമെന്ന പ്രമേയം പുല്ലറ്റ് യുണിറ്റില എ.എ. കിഷോർ ബാബു അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു.




ചർച്ചകൾക്കുള്ള വിശദീകരണവും മറുപടിയും മേഖലാ സെക്രട്ടറി വീശദികരിച്ചു .പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു.



മേഖലയുടെ ചുമതലയുള്ള ജില്ലാ ജോയൻ്റ് സെക്രട്ടറി കെ കെ കസീമ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയുണ്ടായി. തെരഞ്ഞെടുപ്പിന് കെ.കെ. കസീമ നേതൃത്വം നൽകി



തുടർന്ന് പുതിയ ഭാരവാഹികളുടെ പാനൽ നിലവിലെ സെക്രട്ടറി അവതരിപ്പിച്ചു. 


പ്രസിഡൻ്റ്  _ എം. ആർ .സുനിൽ ദത്ത് 

വൈസ് പ്രസിഡൻ്റ് _ പ്രൊഫ. കെ. അജിത.

സെക്രട്ടറി_ അജിത പാടാരിൽ.

ജോ.സെക്രട്ടറി_.സുധീർ ഗോപിനാഥ്.

ട്രഷറർ _ കെ. കെ ഉണ്ണികൃഷ്ണൻ


മേഖലാ കമ്മിറ്റി അംഗങ്ങളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.


മേഖല കമ്മിറ്റി അംഗങ്ങൾ 



 1.എൻ .വി ഉണ്ണികൃഷ്ണൻ 

2.എ ബി .മുഹമ്മദ്  സഗീർ.

3 ജമീല ടീച്ചർ 

4. കെ.എം ബേബി.

 5. ശശികല പി പി 

  6. ഫൗസിയ ഷാജഹാൻ.

7. ബിന്ദു പി ആർ 

8. പ്രിൻസ് ഇ. എഫ്.

9 പി എ മുഹമ്മദ് റാഫി .

10. മിനി അശോകൻ .

11. പി. പി. ജനകൻ.

 12എം.കെ ദിനിൽകുമാർ



താഴെപ്പറയുന്നവരെ പ്രത്യേക ക്ഷണിതാക്കളായി നിർദ്ദേശിച്ചു. 


1.കെ. കെ ഉമ്മർ 

 2.സുമ ശിവൻ 

3.നൗഷാദ് കൈതവളപ്പിൽ 

 4. ഗീത സത്യൻ .

5 സന്തോഷ്. എം. ആർ.




 ജില്ലാ സമ്മേളനം


 എക്സ്ഓഫിഷ്യോ പ്രതിനിധികൾ


1 പി.പി. ജനകൻ

2 എ.ബി.മുഹമ്മദ് സഗീർ

3 കെ.കെ. ഉണ്ണികൃഷ്ണൻ

4 അജിത പടാരിൽ

5 എം.ആർ സുനിൽദത്ത്


പ്രതിനിധികൾ


1 കെ.ആർ ഉണ്ണിക്കുട്ടൻ

2 സജ്ന മനോജ്

3 ടി.ആർ മനോജ്

4 പി.എസ്. ലത

5 മിനി അശോകൻ

6 സുധീർ ഗോപിനാഥ്

7 പി.ആർ ബിന്ദു

8 വി മനോജ്

9 പ്രൊഫ. കെ. അജിത

10 എൻ.വി. ഉണ്ണികൃഷ്ണൻ

11 പി.എ. മുഹമ്മദ് റാഫി

12 ഇ.എഫ്. പ്രിൻസ്

13 പി.പി. ശശികല

14 ടി.കെ. സഞ്ജയൻ

15 പി.ടി. ശിവരാമൻ

16എ.എ.കിഷോർ ബാബു


പകരം പ്രതിനിധികൾ


1 ടി.കെ. ജമീല

2 ഗീത സത്യൻ

3 ഷീല രാജേഷ്

4 സി.വി. ഉണ്ണികൃഷ്ണൻ

5 സുമ ശിവൻ

6 സുബ്രമുണ്യൻ പൊയ്യ

7 എൻ.എ.എം. അഷറഫ്

8 ബാബുകളത്തേരി


യുണിറ്റ്   സെക്രട്ടറിമാർ / പ്രസിഡണ്ട്മാർ


1 എറിയാട് :  പി.ടി. ശിവരാമൻ / എ.പി. സ്നേഹലത

2 പൂല്ലറ്റ്  : ടി.ആർ മനോജ് / എ.എ കിഷോർ ബാബു  

3. കൊടുങ്ങല്ലൂർ  : കെ.ആർ ഉണ്ണിക്കുട്ടൻ / ബാബുകളത്തേരി

4. മേത്തല : പി.എസ്.ലത / എസ്.യു രജനി

5. എടവിലങ്ങ് : സജ്ന മനോജ് / ഇ.എഫ് ബെന്നി

6. പൊയ്യ  : കെ.കെ. വിജയൻ / ഷീബ ഗിരീഷൻ





ഇൻ്റേണൽ ഓഡിറ്റർമാരായി സി.വി. ഉണ്ണികൃഷ്ണനെയും ടി.കെ. സഞ്ജയനെയും തിരഞ്ഞെടുത്തു.


പുതിയ മേഖലാ പ്രസിഡണ്ട് എം.ആർ സുനിൽദത്ത് സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതിയ മേഖല സെക്രട്ടറി അജിത പടാരിൽ ഭാവി പരിപാടികൾ അവതരിപ്പിച്ചു .അടുത്ത വർഷത്തെ മേഖലാ സമ്മേളനം പൂല്ലറ്റ് യുണിറ്റിൽ നടത്താമെന്നും എല്ലാവരെയും ക്ഷണിച്ചു കൊണ്ട്  യൂണിറ്റ് സെക്രട്ടറി ടി.ആർ മനോജ് സമ്മേളനത്തെ അറിയിച്ചു.


 സമ്മേളനത്തിന് ഇ.എഫ്. പ്രിൻസ് നന്ദി രേഖപ്പെടുത്തി. കിഷോർ ബാബു, കെ.കെ. ഉണ്ണികൃഷ്ണൻ , എ.ബി.മുഹമ്മദ് സഗീർ എന്നീവർ ആലപിച്ച പരിഷദ് ഗാനത്തോടുകുടി

സമ്മേളനം സമാപിച്ചു


രണ്ടാം ദിവസത്തെ പങ്കാളിത്തം


പൂല്ലുറ്റ്                       - 15

കൊടുങ്ങല്ലൂർ        - 18

മേത്തല                    -   5

എറിയാട്                   -   5    

എടവിലങ്ങ്              -   3

അഴീക്കോട്             -    1

പൊയ്യ                       -    2

ജില്ല / സംസ്ഥാനം -    2 


ആകെ                         51

Saturday, April 26, 2025

കളിയൊരു ലഹാരിയാകട്ടെ.

 കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുല്ലൂറ്റ് യൂണിറ്റ് സംഘടിപ്പിച്ച  'ലഹരിക്കെതിരെ '

കളിയൊരു ലഹരിയാവട്ടെ ! കാമ്പയിൻ  അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. 2025 ഏപ്രിൽ 26 ന് ഉച്ചതിരിഞ്ഞ് 3.30 ന് ടിഡിപി യുപി സ്കൂളിൽ ചേർന്ന സമ്മേളനത്തിൽ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് എ എ കിഷോർ ബാബു അധ്യക്ഷത വഹിച്ചു. അജിതാ പടാരിൽ സ്വാഗതവും കെ.കെ.ശ്രീതാജ് മാസ്റ്റർ ആശംസയും ടി ആർ മനോജ് നന്ദിയും രേഖപ്പെടുത്തി.


പുല്ലൂറ്റ് വില്ലേജിലെ 9 വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത 10 ടീമുകൾക്ക് ഫുട്ട്ബോളുകൾ വിതരണം ചെയ്തു. 


ചടങ്ങിൽ കുട്ടികളും പ്രവർത്തകരുമടക്കം 100 ൽ പരം പേർ പങ്കെടുത്തു. പുല്ലൂറ്റ് യൂണിറ്റ് പരിഷത്ത് പ്രവർത്തകർ ഉരുട്ടി വിട്ട പന്ത് കൂടുതൽ മേഖലകളിലേക്ക് കൂടി ഏറ്റെടുക്കാൻ ആളുകൾ തയ്യാറാവുമെന്ന് എം.എൽ.എ പ്രത്യാശിച്ചു. കൗൺസിലർ എം യു ഷിനിജടീച്ചർ ആശംസകൾ നേർന്നു. എം ആർ സുനിൽൽദത്ത്, വി മനോജ്, കെ കെ ഉണ്ണികൃഷ്ണൻ , സുമശിവൻ, എൻ എ കുഞ്ഞുമൊയ്‌ദീൻ, ഹണിപീതാംബരൻ, എം കെ ദിനിൽകുമാർ, ഇ സി അശോകൻ, പി പി ജനകൻ എന്നിവർ നേതൃത്വം നൽകി.

Thursday, April 24, 2025

 *സംഘടന കമ്മിറ്റി യോഗം*

*24/04/2025*

*തീരുമാനങ്ങൾ*



പങ്കെടുത്തവർ.


1.എ.ബി മുഹമ്മദ് സഗീർ.

2.സജ്ന മനോജ്.

3.പ്രൊഫ. കെ. അജിത.

4.പി.പി.ജനകൻ.

5.സുധീർ ഗോപിനാഥ്.

6.കെ കെ ഉണ്ണികൃഷ്ണൻ.


7.എൻ.വി.ഉണ്ണി കൃഷ്ണൻ.


8.എം. ആർ.സുനിൽ ദത്ത്.


9.വി.മനോജ്.

10.രജനി.

11.അജിത പാടാരിൽ .


👉ജില്ലാ സമ്മേളനം റിപ്പോർട്ടിങ് നടത്തി.


👉പുല്ലൂറ്റ് യൂണിറ്റ് സംഘടിപ്പിക്കുന്ന *കളിയൊരു ലഹരി യാവട്ടെ* എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ എല്ലാ യൂണിറ്റിൽനിന്നും പങ്കാളിത്തം ഉണ്ടാകണമെന്ന് ഓർമിപ്പിച്ചു. 



👉യൂണിറ്റ് യോഗങ്ങൾ അടുത്താഴ്ചയിൽ ചേരുകയും അംഗത്വ  പട്ടിക പരിശോധിച്ച്  നിലവിലെ അംഗങ്ങളെ നേരിൽകണ്ട് പുതുക്കുവാൻ ഉള്ള  ആലോചനകൾ നടക്കണം. 



 


ഓരോ പ്രദേശത്തിനും രണ്ടോ മൂന്നോ പേർക്ക് ചുമതല നൽകണം.

പുതിയ അംഗങ്ങളെ പ്രത്യേകിച്ചും ചെറുപ്പക്കാരെ ചേർക്കുവാനുള്ള പ്രത്യേക ശ്രദ്ധ ഉണ്ടാവണം.


👉 അംഗത്വ ഫീസ് കൃത്യമായി ശേഖരിക്കുകയും, യൂണിറ്റ് സെക്രട്ടറിയെ ഏൽപ്പിക്കുകയും ചെയ്യണം.


👉 യൂണിറ്റ് യോഗം ചേരുന്ന തീയതി, സമയം, സ്ഥലം എന്നിവ മേഖല ഗ്രൂപ്പിൽ അറിയിക്കണം.


👉 അഴീക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ശാന്ത ടീച്ചർ അനുസ്മരണം സംഘടിപ്പിക്കണം. 



👉 അവധിക്കാലത്ത് എല്ലാ യൂണിറ്റുകളിലും ഒരു തവണയെങ്കിലും 

ബാലവേദി കൂടുവാനും ബാലോത്സവം സംഘടിപ്പിക്കാനും സാധിക്കണം.


👉 പുല്ലൂറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവ പ്രതിഭാ സംഗമത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള യുവാക്കളെ ഓൺലൈനായി രജിസ്റ്റർ ചെയ്യുവാനുള്ള ഇടപെടലുകൾ നടത്തണം.